Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Against Gyanesh

കണ്ണു തുറക്കൂ; ഗ്യാ​നേ​ഷി​നെ​തി​രേ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച് ഇ​ന്ത്യ നേ​താ​ക്ക​ൾ

ന്യൂ​ഡ​ൽ​ഹി: ഇ​നി നീ​തി​പീ​ഠം ക​ണ്ണു​ തു​റ​ക്ക​ട്ടെ. എ​സ്ഐ​ആ​ർ ക്ര​മ​ക്കേ​ടി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധം തെ​രു​വി​ൽ​നി​ന്ന് സു​പ്രീം​കോ​ട​തി​ക്കു മു​ന്നി​ലെ​ത്തി​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ. ഡ​ൽ​ഹി​യു​ടെ ച​രി​ത്ര​ത്തി​ലെ​ത​ന്നെ വ​ൻ ജ​ന​സാ​ഗ​രം തെ​രു​വി​ൽ ഇ​ര​മ്പി​യ​പ്പോ​ൾ സു​ര​ക്ഷ​യു​ടെ കോ​ട്ട​കെ​ട്ടി​യും ഉ​രു​ക്കു​മു​ഷ്‌​ടി ഉ​പ​യോ​ഗി​ച്ചും ഗ്യാ​നേ​ഷി​നെ സം​ര​ക്ഷി​ക്കാ​ൻ പാ​ടു​പെ​ടു​ന്ന സ​ർ​ക്കാ​ർ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി.

പാ​ർ​ല​മെ​ന്‍റി​ന് സ​മീ​പ​മു​ള്ള കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബ്ബി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് കൊ​ണാ​ട്ട് പ്ലേ​സ് വ​ഴി നാ​ല് മ​ണി​ക്കൂ​റോ​ളം സ​ഞ്ച​രി​ച്ചാ​ണ് സു​പ്രീം​കോ​ട​തി പ​രി​സ​ര​ത്ത് എ​ത്തി​യ​ത്. സു​പ്രീം​കോ​ട​തി​ക്ക് 200 മീ​റ്റ​ർ അ​ക​ലെ പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് ത​ട​ഞ്ഞെ​ങ്കി​ലും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ മ​റ്റ് പ്ര​ധാ​ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം സു​പ്രീം​കോ​ട​തി ര​ജി​സ്ട്രി​ക്ക് മു​ന്നി​ൽ നേ​രി​ട്ടെ​ത്തി ചീ​ഫ് ജ​സ്റ്റീ​സി​നു​ള്ള നി​വേ​ദ​നം കൈ​മാ​റി.

ഹ​ർ​ജി ഫ​യ​ൽ ചെ​യ്യ​ണ്ട സ​മ​യ​മാ​യ 4.30നു ​മു​മ്പ് എ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ നി​യ​മ സം​ഘം ഇ​തി​നോ​ട​കം സു​പ്രീം​കോ​ട​തി​യി​ൽ എ​ത്തി ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് സൗ​ഗ​ത റോ​യ്, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് അ​ഖി​ലേ​ഷ് യാ​ദ​വ്, രാ​ഷ്‌​ട്രീ​യ ജ​ന​താ​ദ​ൾ നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്, ശി​വ​സേ​ന (യു​ബി​ടി) നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച​യു​ടെ മ​ഹു​വ മാ​ജി, എ​ൻ​സി​പി​ (എസ്പി) നേ​താ​വ് സു​പ്രി​യ സു​ലെ, മു​സ്‌ലിം ലീ​ഗ് നേ​താ​വ് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ തു​ട​ങ്ങി ഇ​ന്ത്യ മു​ന്ന​ണി​യി​ലെ പ്ര​ധാ​നി​ക​ളെ​ല്ലാം ഹ​ർ​ജി​യി​ൽ ക​ക്ഷി​ക​ളാ​ണ്.

പ്ര​തി​ഷേ​ധ​ക്ക​ട​ലാ​യി ഡ​ൽ​ഹി

ഗ്യാ​നേ​ഷി​നെ​തി​രാ​യ ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം നാ​ലാം ദി​ന​ത്തി​ൽ സു​പ്രീം​കോ​ട​തി മാ​ർ​ച്ചാ​യി​രി​ക്കു​മെ​ന്ന് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ചീ​ഫ് ജ​സ്റ്റീ​സി​നെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം കൈ​മാ​റാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ മാ​ർ​ച്ച് ചെ​യ്ത് ഹ​ർ​ജി ഫ​യ​ൽ ചെ​യ്യാ​മെ​ന്ന് പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ക്കുകയായിരുന്നു. ഇതേത്തുടർന്ന് ഡ​ൽ​ഹി​യി​ലെ നി​ര​ത്തി​ലി​റ​ങ്ങി​യ​ത് കാ​ൽ ല​ക്ഷ​ത്തോ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ്.

ദി​ല്ലി ച​ലോ മാ​ർ​ച്ച് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്തി​പ്ര​ക​ട​നം കൂ​ടെ​യാ​യി. കേ​ര​ള​മു​ൾ​പ്പടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രെ​ക്കൊ​ണ്ട് ഡ​ൽ​ഹി നി​റ​ഞ്ഞു. ഗ്യാ​നേ​ഷി​നെ​തി​രേ തെ​രു​വി​ലി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും നേ​താ​ക്ക​ളും ഒ​പ്പം ചേ​ർ​ന്ന​തോ​ടെ പ്ര​തി​ഷേ​ധം അ​ല​യ​ടി​ച്ചു.

ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​ത്തി​ൽ നി​ര​വ​ധി ത​വ​ണ പൊ​ലി​സ് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും ഇ​ന്ന​ല​ത്തെ മാ​ർ​ച്ച് സ​മാ​ധാ​നപൂ​ർ​ണ​മാ​യി​രു​ന്നു. അ​വ​സാ​ന​നി​മി​ഷം പ്ര​വ​ർ​ത്ത​ക​രും പൊ​ലി​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യെ​ങ്കി​ലും നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യിരുന്നു.

ആ​കാ​ശ​വാ​ണി​യി​ലെ പ്ര​തി​ഷേ​ധ​ത്തി​നു​ശേ​ഷം വി​ട്ടു​നി​ന്ന സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അം​ഗ​ങ്ങ​ളും അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന ദി​ല്ലി ച​ലോ മാ​ർ​ച്ചി​നെ​ത്തി. കൂ​ടാ​തെ സ​ഖ്യ​ത്തി​ലെ മ​റ്റ് പ്ര​ധാ​ന ക​ക്ഷി​ക​ളും പ​ങ്കെ​ടു​ത്തു. കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ഡി.​കെ. ശി​വ​കു​മാ​ർ, സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സു​ഖു, രേ​വ​ന്ത് റെ​ഡ്ഢി തു​ട​ങ്ങി​യ നേ​താ​ക്ക​ളും അ​ണി​നി​ര​ന്നു. നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്. എ​ങ്കി​ലും മ​ന്ത്രി ഒ.​ജെ. ജെ​നീ​ഷ്, അ​ബി​ൻ വ​ർ​ക്കി തു​ട​ങ്ങി​യ നേ​താ​ക്ക​ളും എം​പി​മാ​രും മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up